NEWS AND EVENTS



ഭദ്രാസന ദിനാഘോഷം ഫെബ്രു.11 ഞായറാഴ്ച്ച


ഭദ്രാസന ദിനാഘോഷം

തേവനാല്‍ പള്ളി പെരുന്നാള്‍ ഫെബ്രുവരി 11ന് കൊടിയേറും...


തേവനാല്‍ പള്ളി പെരുന്നാള്‍ ഫെബ്രുവരി 11ന് കൊടിയേറും... മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ നിലകൊള്ളുന്നതും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ട് തേവനാൽ കുന്നിലെ പ്രകാശഗോപുരമായി പരിലസിക്കുന്ന വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ 90മത് ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും 2018 ഫെബ്രുവരി 11ന് വി.കുര്‍ബാനയ്ക്ക് ശേഷം കൊടിയേറും..പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും.. ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 6.00 ന് സന്ധ്യാനമസ്കാരവും ,7.00ന് ദേശം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും(പടിഞ്ഞാറേ കുരിശ്,ഇടപ്പിള്ളിമറ്റം കുരിശ്, തുപ്പംപടി കുരിശ്, തലക്കോട് കുരിശ്, തലക്കോട് ചാപ്പൽ, ഇലക്‌ട്രോഗിരി കുരിശ്, തേവനാൽ താഴ്‌വരയിലെ ദയറാ ചാപ്പൽ എന്നിവിടങ്ങളിലെയ്ക്ക്) ആശീര്‍വാദവും നേര്‍ച്ചയും നടക്കും. പ്രധാന പെരുന്നാള്‍ ദിനമായ ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരവും ,8.30ന് വി.കുര്‍ബാനയും തുടര്‍ന്ന് അനുഗ്രഹപ്രഭാഷണവും,ശ്ലൈഹീക വാഴ്‌വും നേര്‍ച്ചസദ്യയും നടക്കും...

Maravanthuruth Mar Augen Orthodox Church Perunnal


Mar Augen's Orma Perunnal Commemorated. The Diocesan Metropolitan H.G Dr. Mathews Mar Severios was the chief celebrant. Fr.Dr.O P Varghese, Fr.Jose Thomas, Fr Justin Thomas, Fr V A Mathews, Vicar Fr Johns Mathew led the Perunnal Arrangements.

വാഹന വിളംബര റാലി


ഫെബ്രുവരി 11 ഞായറാഴ്ച്ച കോലഞ്ചേരി പളളിയിൽ വെച്ച് നടക്കുന്ന *കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷത്തോട്* അനുബന്ധിച്ച് ഭദ്രാസന യുവജനപ്രസ്ഥാനം കോലഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ വാളകം സെന്റ് തോമസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ നിന്ന് ആരംഭിച്ച *വാഹന വിളംബര റാലി...* ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

ദീപശിഖ - പതാക ഘോഷയാത്ര.


കണ്ടനാട് (W) ഭദ്രാസന ദിനാഘോഷം ഫെബ്രുവരി 11 ഞായറാഴ്ച്ച കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെൻറ് പോൾസ് പള്ളിയിൽ വച്ച് നടത്തപ്പെടും. അതിന് മുന്നോടിയായി ഫെബ്രുവരി 10 ശനിയാഴ്ച്ച 3 മണിക്ക് ദീപശിഖ - പതാക ഘോഷയാത്രകൾ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പൂർണ്ണമായി ലഭിച്ച മുളക്കുളം മാർ യൂഹാനോൻ ഈഹിദോയോ വലിയ പള്ളിയിൽ നിന്നും, നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ നിന്നും യാഥാക്രമം ആരംഭിക്കുന്നതായിരിക്കും. എല്ലാവരേയും ഘോഷയാത്രയിലേക്ക് സ്വാഗതം ചെയ്യുന്നു.